റവന്യൂ സ്ഥലം കയ്യേറി നടക്കുന്ന മൊബൈൽ ടവർ നിർമ്മാണം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.
മുൻസിപ്പാലിറ്റിയെ തെറ്റിദ്ധരിപ്പിച്ചും നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ട് ജനവാസ മേഖലയിൽ റവന്യൂ സ്ഥലം കയ്യേറി നടക്കുന്ന മൊബൈൽ ടവർ നിർമ്മാണം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.ആലിൻ കീഴിൽ വൈനിങ്ങാലിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെന്ന് പറഞ്ഞുകൊണ്ട് എയർടെലിന് വേണ്ടി "ഇൻഡൂസ് ടവർ " ലിമിറ്റഡ് കമ്പനി ടവർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത് പ്രസ്തുത സ്ഥലം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്നതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ നിർമ്മാണ അനുമതി വാങ്ങിയിരിക്കുന്നത് നീലേശ്വരം നഗരസഭയിൽ നിന്നാണ്. ഇരു നഗരസഭകളുടെയും അതിർത്തി പ്രദേശം കൂടിയാണ് ഇവിടെ. ടവർ നിർമ്മാണത്തിന് സ്ഥലം നൽകിയ വ്യക്തി വ്യാപകമായി സർക്കാർ സ്ഥലം കയ്യേറിയിട്ടുണ്ടെന്നും ആ കയ്യേറിയ സ്ഥലത്താണ് ഇപ്പോൾ ടവർ നിർമ്മാണം നടക്കുന്നതെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.ഒരേസമയം നാട്ടുകാരെയും നഗരസഭകളെയും കബളിപ്പിച്ചുകൊണ്ട് നടക്കുന്ന ടവർ നിർമ്മാണം നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ തടഞ്ഞു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ടവർ നിർമ്മിക്കൻ അനുവദിക്കില്ലെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. വി സുരേശൻ (പ്രസിഡണ്ട് ),രാജേഷ് (വൈസ് പ്രസിഡണ്ട് ),രൂപേഷ് ബാബു (സെക്രട്ടറി),ഗിരീഷ് കുമാർ (ജോ: സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകുമെന്നും കമ്മിറ്റി അറിയിച്ചു.
No comments