കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് ഒൻപതാം വാർഡ് കാരാട്ട് വാർഡ് സമ്മേളനം നടത്തി.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് ഒൻപതാം വാർഡ് കാരാട്ട് വാർഡ് സമ്മേളനം നടത്തി.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വാർഡ് സമ്മേളനം നടത്തി പുതിയ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച മണ്ഡലം കമ്മിറ്റിയെ ഡിസിസി പ്രസിഡന്റ് അഭിനന്ദിച്ചു. മണ്ഡലം പരിധിയിലെ അവസാന വാർഡ് സമ്മേളനമാണ് തോടംചാലിൽ നടന്നത്. നേതാക്കളായ സി.വി. ഭാവനൻ, സി.ഒ. സജി, മനോജ് തോമസ്, ജിജി കുന്നപ്പള്ളി, അശോകൻ ആറളം, കണ്ണൻ പട്ളം, ബാലഗോപാലൻ കാളിയാനം, റെജി തോമസ്, ഹമീദ് കാലിച്ചാമരം, ജോണി കുന്നാണിക്കൽ, ശോഭന പരപ്പ, ഷെരീഫ് കാരാട്ട് എന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡന്റായി രവി തോടംചാലിനെ തിരഞ്ഞെടുത്തു.
No comments