Breaking News

ശിവഗിരി മഠത്തിന് കീഴിൽ ബങ്കളം കൂട്ടപ്പുന്നയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീനാരായണ ഗുരു മഠത്തിന്റെ ഉദ്‌ഘാടനം നവംബർ ആദ്യം.

ശിവഗിരി മഠത്തിന് കീഴിൽ ബങ്കളം കൂട്ടപ്പുന്നയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീനാരായണ ഗുരു മഠത്തിന്റെ ഉദ്‌ഘാടനം നവംബർ ആദ്യം. നാടിന്റെ ഉത്സവമാക്കുന്നതിന്റെ ഭാഗമായി ജനകീയ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 14 ന് രാവിലെ പത്ത് മണിക്ക് ഗുരു മഠത്തിൽ ചേരും. ജനപ്രതിനിധികൾ, ജാതി മത ഭേദമെന്യേ സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, സാമുദായിക സംഘടനകളുടെ പ്രതിനിധികൾ, വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിക്കും. ഇത് സംബന്ധിച്ചു കൂട്ടപ്പുന്നയിൽ ചേർന്ന ആലോചന യോഗത്തിൽ ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ ചെയർമാൻ അഡ്വ. കെ സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിന്റെ ചുമതല വഹിക്കുന്ന ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിനോദ് ആറ്റിപ്പിൽ, ജില്ലാ കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ, എ. തമ്പാൻ പൂവലംകൈ, കെ. കെ നാരായണൻ, ഹരിഗോവിന്ദൻ എളേരി, ഇ. വി പ്രസന്നൻ, പ്രമോദ് കരുവളം, പ്രസാദ് ശാന്തി, കെ കുഞ്ഞിരാമൻ, കെ. വി മോഹനൻ, സി. കുമാരൻ, ആനന്ദൻ ചായ്യോത്ത്, ടി.വി രഞ്ജിനി, കെ.എസ് രമണി, എം. വി ശ്രീകല, മിനി പ്രകാശ്, എ ഗീത, രജനി ശശി, കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

No comments