നീലേശ്വരം സർവീസ് സഹകരണ ബാങ്ക് നീലേശ്വരം തെരു സാമൂഹ്യ ക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി ലാപ്ടോപ്പ് സംഭാവനായി നൽകി.
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് നീലേശ്വരം തെരു സാമൂഹ്യ ക്ഷേമ വായനശാല ആൻഡ് ഗ്രന്ഥാലയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി ലാപ്ടോപ്പ് സംഭാവനായി നൽകി. വായനശാല പ്രസിഡന്റ് കെ വി രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ വായനശാല ഭാരവാഹികൾക്ക് ലാപ്ടോപ്പ് കൈമാറി .ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ, ഡയറക്ടർമാരായ മഹമൂദ് കോട്ടായി, എ സുരേഷ് ബാബു , കെ സുകുമാരൻ കെ ചന്ദ്രശേഖരൻ ,സി സുനിൽകുമാർ , പി.വിനു ,എ ഭാരതീദേവി, കെ വി റീന, കെ രേഷ്മ , അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ രാകേഷ്,പിസി രാജൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ വി നാരായണൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ടി ഭരതൻ നന്ദിയും രേഖപ്പെടുത്തി.
No comments