ജില്ലാ സർവ്വോദയ മണ്ഡലം ഗാന്ധിസ്മൃതി സദസ് സംഘടിപ്പിച്ചു.
ജില്ലാ സർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സദസ്സും സംഘടിപ്പിച്ചു. വാരണാസിയിലെ പിടിച്ചെടുത്ത ഗാന്ധിയൻ സ്ഥാപനങ്ങൾ സ്ഥിതി ചെയ്തഭൂമി സർക്കാരുകൾ സർവ്വ സേവസംഘത്തിന് തിരിച്ച് നൽകണമെന്ന് ജില്ലാ പ്രസിഡണ്ട് ഡോ. ടി.എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗാന്ധി സമൃതി സദസ്സ് ആവശ്യപ്പെട്ടു. യോഗത്തിൽ ഗംഗാധരൻ എൻ, പി യു കുഞ്ഞികൃഷ്ണൻ നായർ, അനിത മേരി ,ഹമീദ് ബദിയടുക്ക എന്നിവർ സംസാരിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും ഇവി നാരായണൻ നന്ദിയും പറഞ്ഞു. ദാമാദരൻ മുട്ടത്ത്, സുകുമാരൻമണ്ഡലം, പത്മനാഭൻ അയ്യപ്പൻകോട്ട, വിജയൻ മണിയറ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
No comments