നീലേശ്വരം കോട്ടപ്പുറം അഖിലകേരള നാടകോത്സവം: സംഘാടക സമിതി രൂപീകരണം നാളെ
നീലേശ്വരം ശ്രീവൈകുണ്‌ഠം നാട്യവേദി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒന്‍പതാമത് കോട്ടപ്പുറം അഖിലകേരള നാടകോത്സവം ഡിസംബര്‍ ആദ്യവാരം കോട്ടപ്പുറത്ത് നടക്കും.
സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം നാല് മണിക്ക് കോട്ടപ്പുറം ശ്രീവൈകുണ്‌ഠം ഓഡിറ്റോറിയത്തില്‍ ചേരും. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഉദ്‌ഘാടനം ചെയ്യും. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ, കോട്ടപ്പുറം ശ്രീവൈകുണ്‌ഠ ക്ഷേത്രം പ്രസിഡന്റ് മലപ്പില്‍ സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേരും.
No comments