Breaking News

കാസറഗോഡ് ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഒക്ടോബര്‍ 5, 6 തീയതികളില്‍

കാസറഗോഡ് ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഒക്ടോബര്‍ 5, 6 തീയതികളില്‍ നീലേശ്വരം ഇഎംഎസ്‌ സ്‌റ്റേഡിയത്തില്‍ നടക്കും.
നാല്‍പതോളം യൂണിറ്റുകളില്‍ നിന്നു വിവിധ ഇനങ്ങളിലായി 1200 പുരുഷ, വനിത കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 10 നും 16 നും മധ്യേ പ്രായമുള്ളവരുടെ മത്സരങ്ങള്‍ ഒക്ടോബര്‍ 5 നു ശനിയാഴ്‌ചയും 18, 20 വയസിനു താഴെയും 20 മുകളിലും പ്രായമുള്ളവരുടെ പുരുഷ, വനിതാ മത്സരങ്ങളഅ# ആറിന്‌ ഞായറാഴ്‌ചയും നടത്തും. എല്ലാ വിഭാഗത്തിലെയും നടത്ത മത്സരങ്ങള്‍ ഒക്ടോബര്‍ 6 നു രാവിലെ 6. 30 നും നടത്തും. അഞ്ചിന്‌ വൈകുന്നേരം 10, 000 മീറ്റര്‍ ഓട്ടമത്സരവും നടത്തും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടനം അഞ്ചിനു രാവിലെ 9.30 ന്‌ മുന്‍ സംസ്ഥാന താരവും പ്രമുഖ അത്‌ ലറ്റിക്‌ കോച്ചും ആയ കെ.സി.ഗിരീഷ്‌ നിര്‍വഹിക്കും. ആറിന്‌ വൈകുന്നേരം 5.30 ന്‌ നടക്കുന്ന സമാപന പരിപാടിയില്‍ നീലേശ്വരം നഗരസഭ വൈസ്‌ ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌ റാഫി വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കും.

No comments