ലോക വയോജന ദിനത്തിൽ മുതിർന്ന ഹോട്ടൽ ഉടമ സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയെ ആദരിച്ചു.
ലോക വയോജന ദിനത്തിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന ഹോട്ടൽ ഉടമ സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയെ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരിയുടെ നേതൃത്വത്തിലാണ് നിലേശ്വരം ഇൻഡ്യൻ റെസ്റ്റോറൻ്റ് ഉടമയായ മുഹമ്മദ് കുഞ്ഞി ഹാജിയെ വീട്ടിൽ എത്തി ആദരിച്ചത്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് , ജില്ലവർക്കിങ്ങ് പ്രസിഡന്റ് പ്രകാശൻ പരിപ്പുവട,ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, ട്രഷർ രഘുവീർ പൈ, രാജൻ കളക്കര , വിജയൻ മഹാമായ തുടങ്ങിയവർ പങ്കെടുത്തു.
No comments