Breaking News

കാരുണ്യ യാത്രയുടെ മറവിൽ വൻ തട്ടിപ്പ്. കാട്ടിപ്പൊയിലിൽ കാരുണ്യ യാത്ര നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു.

കാരുണ്യ യാത്രയുടെ മറവിൽ വൻ തട്ടിപ്പ്. കാട്ടിപ്പൊയിലിൽ കാരുണ്യ യാത്ര നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. പട്ടാമ്പിയിൽ ഉള്ള രവി എന്ന ആൾക്ക് വേണ്ടി ജീപ്പിൽ മൂന്നുപേർ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതലാണ് കാരുണ്യ യാത്രയുമായി ഇറങ്ങിയത്. വെള്ളരിക്കുണ്ട്, മാലോം, പരപ്പ ബിരിക്കുളം എന്നിവിടങ്ങളിൽ യാത്ര നടത്തിയ ശേഷം കാട്ടിപ്പൊയിലിൽ എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി. ജീപ്പിന്റെ സൈഡിൽ കെട്ടിയ ഫ്ലക്സിൽ ഉണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുത്തയാൾ ആ നാട്ടിൽ അങ്ങനെ ഒരു സംഭവം ഇല്ല എന്നും ഇത് തട്ടിപ്പാണെന്നും പറഞ്ഞു . അപ്പോഴേക്കും അവിടുന്ന് ജീപ്പ് എടുത്ത് അവർ കടന്നുകളഞ്ഞു. നെല്ലിടുക്കം ഉള്ള ആൾക്കാരെ ഫോണിൽ വിളിച്ചു ജീപ്പ് തടയാൻ ആവശ്യപ്പെട്ടു.
തുടർന്ന് ജീപ്പ് തടയുകയും ചോദ്യം ചെയ്തപ്പോൾ ഒരാൾ ഇറങ്ങി ഓടുകയും ചെയ്തു. രണ്ടുപേരെ സ്ഥലത്ത് പിടിച്ച് വെച്ചിട്ടുണ്ട്. ഇവരെ നീലേശ്വരം പോലീസിൽ ഏൽപിച്ചു. ഒരു ദിവസം 20000 മുതൽ 30,000 വരെ രൂപ കളക്ഷൻ ലഭിക്കുമെന്ന് ഇവർ നാട്ടുകാരോട് പറഞ്ഞു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.  തുടർന്ന് പട്ടാമ്പിയിൽ ഇത്തരം ഒരു ചികിത്സ സഹായി കമ്മിറ്റി രൂപീകരിച്ചതായി പോലീസ് സ്ഥിരീകരിക്കുകയും  ഇവർക്ക് കിട്ടുന്ന തുകയിൽ നിന്നും ചെറിയ ഒരു ഭാഗം മാത്രമേ ഇവർ കമ്മിറ്റിക്ക് നൽകാറുള്ളൂ എന്നും വ്യക്തമായി. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ ഇവരെ  ചികിത്സയ്ക്ക് വിധേയമാക്കി.

No comments