Breaking News

സ്ഥലം നല്‍കിയും ശ്രമദാനം നടത്തിയും നാട്ടുവഴി തീര്‍ത്ത്‌ നാട്ടുകാര്‍കാഞ്ഞങ്ങാട്‌ കുശാല്‍നഗറില്‍ നിര്‍മിച്ച നാട്ടുവഴി ഉദ്‌ഘാടനത്തിനൊരുങ്ങി.

റോഡിന്‌ സ്ഥലം നല്‍കിയതും ശ്രമദാനം നടത്തിയതും നാട്ടുകാര്‍; ഒടുവില്‍ നാട്ടുതനിമയില്‍ തന്നെ റോഡിനു പേരും നല്‍കി- നാട്ടുവഴി.
കാഞ്ഞങ്ങാട്‌ കുശാല്‍നഗറിലാണ്‌ ഈ റോഡ്‌. റോഡിന്റെയും നടവഴിയുടെയുമൊക്കെ പേരില്‍ സമീപവാസികള്‍ പരസ്‌പരം കലഹിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്ന കാലത്ത്‌ ഒരു തിരുത്താവുകയാണ്‌ ഈ നാട്ടുവഴി. കുശാല്‍നഗറില്‍ നിന്ന്‌ കടപ്പുറം റോഡിലേക്കു പോകുന്ന വഴിയിലാണ്‌ നാട്ടുവഴി. റോഡിന്‌ സ്ഥലം നല്‍കിയത്‌ റോഡിന്റെ ഗുണഭോക്താക്കൾ തന്നെ .ഇതിന്റെയും ചെലവും ശ്രമദാനവുമെല്ലാം നാട്ടൊരുമയില്‍ തന്നെ നടത്തി. ഒക്ടോബര്‍ 30 ന്‌ ബുധനാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ സി.എച്ച്‌.സുബൈദ നാട്ടുവഴി ഉദ്‌ഘാടനം ചെയ്യും. സുകുമാരന്‍ പെരിയച്ചൂര്‍, പി.വി.സോമരാജന്‍ മാസ്‌റ്റര്‍, ടി.വാസു, കെ.എ.കമലാവതി, ടി.അജിത്ത്‌, ടി.ലിജിത്ത്‌, കെ.സുനില്‍, പി.വി.ഗിരീഷ്‌ കുമാര്‍, എ.ഷിജു, എ.ബിജു, പി.രഘുരാജ്‌, രാജേഷ്‌ വിശ്വനാഥ്‌, വി.വി.സരോജ, അഫീജാബി, ഷൈന ബീഗം എന്നിവര്‍ സംബന്ധിക്കും.
.........................

No comments