Breaking News

എഴുത്തുകാരൻ സുറാബിന്റെ എഴുത്തിന്റെ അൻപതാണ്ടും പുസ്തകപ്രകാശനവും നീലേശ്വരത്ത് നടന്നു

എഴുത്തുകാരൻ സുറാബിന്റെ എഴുത്തിന്റെ അൻപതാണ്ടും പുസ്തകപ്രകാശനവും നീലേശ്വരത്ത് നടന്നു നീലേശ്വരം വ്യാപാരഭവനിൽ ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തിരുവന്തപുരം പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച സുറാബിന്റെ നോവലുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ സുനിമോൾ ബളാൽ പുസ്തകം ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിലെ ഡോ.റഫീഖ് ഇബ്രാഹിം പുസ്തകം പരിചയപ്പെടുത്തി. ജന്മമാടിന്റെ സ്‌നേഹോപഹാരം നീലേശ്വരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ വി.ഗൗരി സുറാബിന് സമ്മാനിച്ചു. ചിത്രകാരൻ എറംപുറം മുഹമ്മദ് സ്‌നേഹാദരമർപ്പിച്ചു. ഡോ.ചന്ദ്രബോസ്, ഡോ.പി.സി.അഷ്‌റഫ്, കെ.വി.സുരേഷ് കുമാർ, സുകുമാരൻ പെരിയച്ചൂർ, പി.സി.സുബൈദ, ഭാസ്‌കരൻ ആനച്ചാൽ, ടോംസൺ ടോം, പി.മഞ്ജുള, ആർട്ടിസ്റ്റ് മോഹൻചന്ദ്രൻ, എം.കെ.പ്രിയ, സബൂറ മിയാനത്ത്, ഗിരിധർ രാഘവൻ, ഉണ്ണിക്കൃഷ്ണൻ അണിഞ്ഞ എന്നിവർ ആശംസകൾ നേർന്നു. സുറാബ് മറുമൊഴി പറഞ്ഞു. ഡോ.എൻ.പി.വിജയൻ സ്വാഗതവും ഡോ.കെ.വി.സജീവൻ നന്ദിയും പറഞ്ഞു.

No comments