നീലേശ്വരം നഗരസഭ വാര്‍ഷിക പദ്ധതിയിലെനീന്തല്‍ പരിശീലനം തുടങ്ങി
നീലേശ്വരം നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി നടത്തുന്ന നീന്തല്‍ പരിശീലനം തുടങ്ങി.
ചെയര്‍പഴ്‌സന്‍ ടി.വി.ശാന്ത ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്‌റ്റാന്‍ഡിങി കമ്മിറ്റി ചെയര്‍പഴ്‌സന്‍ ടി.പി.ലത, നിര്‍വഹണ ഉദ്യോഗസ്ഥ കോട്ടപ്പുറം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.നിഷ, നഗരസഭ കൗണ്‍സിലര്‍മാരായ വി.വി.സതി, പി.പി.ലത, ടി.വി.ഷീബ, കെ.ജയശ്രീ, പി.ശ്രീജ, പരിശീലകന്‍ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി എം.ടി.പി.അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.വി.ശ്രീജ സ്വാഗതം പറഞ്ഞു.
No comments