തൈത്തിരീയ സസ്വര പഠന സമിതി - തപസ് ലോഗോ പ്രകാശനം. ചെയ്തു.
തൈത്തിരീയ സസ്വര പഠന സമിതി - തപസ് ലോഗോ പ്രകാശനം. ചെയ്തു.
നളന്ദ - തക്ഷശില പോലെ നശിപ്പിക്കപ്പെട്ട പ്രാചീന പഠന കേന്ദ്രമായ കാന്തളൂർ ശാലയുടെ നേതൃത്വത്തിൽ ചതുർവേദങ്ങളിലെ കൃഷ്ണ യജുർവേദം സ്വരത്തോടു കൂടി പാരായണം ചെയ്യാൻ പഠിപ്പിക്കുന്ന സമിതിയാണ് തപസ്. തപസിന് ഒരു ലോഗോ വേണമെന്ന ഗോപൻ മാസ്റ്ററുടെ അഭിപ്രായത്തെ ഏറ്റെടുത്ത് മുഖ്യാചാര്യൻ നാരായണൻ പോറ്റിയുടെ നിർദേശപ്രകാരം തപസിന്റെ ഗുരുനാഥൻ വാരണാസി വാമനൻ നമ്പൂതിരിയുടെ ഉപദേശത്തോടെയാണ് ലോഗോ തയാറാക്കിയത്. കാന്തളൂർ ശാലയുടെ ഡയറക്ടർ ഇൻ ചീഫ് പ്രൊഫസർ മുരളീമാധവൻ ലോഗോ പ്രകാശനം ചെയ്തു. ഓൺലൈൻ യോഗത്തിൽ മുഖ്യാചാര്യൻ നാരായണൻ പോറ്റി അധ്യക്ഷനായി.
No comments