കാസർകോട്ടെ ചെങ്കൽ ക്വാറി ഉടമകളുടെ സമര പ്പന്തലിൽ ആത്മഹത്യാശ്രമം: മടിക്കൈ മലപ്പച്ചേരി സ്വദേശി ആശുപത്രിയിൽ
ചെങ്കല്ല് ഉൽപാദക ഉടമസ്ഥ സംഘം ജില്ലാ കമ്മിറ്റിയുടെ കാസർകോട് കലക്ടറേറ്റ് പരിസരത്തെ അനിശ്ചിതകാല സമരപ്പന്തലിൽ ക്വാറി ഉടമയുടെ ആത്മഹത്യാശ്രമം.
മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണൻ (60) ആണ് ഇന്ന് പുലർച്ചെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായത്. ഉടൻ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലും വിഷം ഉള്ളിൽ ചെന്നതായി ഡോക്ടറും സ്ഥിരീകരിച്ചു. കീശയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ക്വാറി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ കടബാധ്യതയിലാണെന്നും കുറിപ്പിൽ പറയുന്നതായി അറിയുന്നു.
സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് ഗോപാലകൃഷ്ണൻ. നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
No comments