ജെസിഐ നീലേശ്വരം എലൈറ്റിന്റെ കമൽപത്ര അവാർഡ് എൻ. വരുൺ പ്രഭുവിന് സമ്മാനിച്ചു
ജെസിഐ അംഗങ്ങളിലെ മികച്ച സംരംഭകനുള്ള ജെസിഐ നീലേശ്വരം എലൈറ്റിന്റെ കമൽപത്ര അവാർഡ് എൻ.വരുൺ പ്രഭുവിന് സമ്മാനിച്ചു.
യുവ സംരംഭകനായ അരുൺ മന്ദംപുറത്തെ രാംനാഥ് ട്രേഡേഴ്സ് ഉടമയാണ്. അവാർഡ് സമ്മാനിച്ച ചടങ്ങിൽ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര. യു.പൈ അധ്യക്ഷനായി. ജെസിഐ ദേശീയ പരിശീലകൻ പി.ആർ. ശ്രീനി മുഖ്യാതിഥിയായി. പാസ്റ്റ് പ്രസിഡന്റ് എം.വിനീത് ആശംസകൾ നേർന്നു. പ്രോഗ്രാം ഡയറക്ടർ വിപിൻ ശങ്കർ സ്വാഗതവും സെക്രട്ടറി കെ.എസ്. അനൂപ് രാജ് നന്ദിയും പറഞ്ഞു.
No comments