എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുൽസവം സീസൺ 7 ഉപജില്ലാതല മത്സരങ്ങള്‍ സെപ്തംബര്‍ 28ന് നടക്കും.
എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുൽസവം സീസൺ 7
ഉപജില്ലാതല മത്സരങ്ങള്‍ സെപ്തംബര്‍ 28ന് നടക്കും. വിവിധ ഉപജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ സ്കൂള്‍ തലത്തിൽ വിജയികളായ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ബേക്കല്‍ ഉപജില്ലാതല മത്സരം ജിഎച്ച് എസ് എസ് രാവണേശ്വരത്തും ഹൊസ്ദുര്‍ഗ് ഉപജില്ലാതല മത്സരം ജി എച്ച് എസ് എസ് ഹൊസ്ദുര്‍ഗിലും ചിറ്റാരിക്കാല്‍ ഉപജില്ലാതല മത്സരം വരക്കാട് എച്ച് എസ് എസിലും , കാസര്‍കോട്, മഞ്ചേശ്വരം ഉപജില്ലാതല മത്സരങ്ങൾ ജിയുപിഎസ് കാസര്‍കോടും, കുമ്പള ഉപജില്ലാതല മത്സരം ജിവിഎച്ച് എസ് എസ് മുള്ളേരിയയിലും ചെറുവത്തൂര്‍ ഉപജില്ലാതല മത്സരം ജിഎച്ച് എസ് എസ് കുട്ടമത്തും നടക്കും. സ്കൂൾ തല മത്സരത്തിൽ എൽ പി, യു പി വിഭാഗത്തിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ ഒരു കുട്ടി വീതവും, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ രണ്ട് കുട്ടികൾ വീതവും
ഉപജില്ലാ തല മത്സരത്തില്‍ പങ്കെടുക്കും. ഉപജില്ലാതല മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ജില്ലാതല മത്സരം ഒക്ടോബര്‍ 20ന് ജി.എച്ച്.എസ്.എസ് ഹോസ്ദൂർഗ്ഗിൽ വെച്ച് നടക്കും.
ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസഥാന അറിവുത്സവത്തിൽ പങ്കെടുക്കും. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. അറിവുത്സവ പരിപാടി വൻ വിജയമാക്കാൻ ഉപജില്ലാതല സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ കോര്‍ഡിനേറ്റര്‍
No comments