സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് വി ശശിയെ നീലേശ്വരം യുവജന കലാസമിതി ആദരിച്ചു
സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നിലേശ്വരം യുവജന കലാ സമിതി അംഗവുമായ പ്രശസ്ത നാടക സംവിധായകൻ വി ശശിയെ നീലേശ്വരം യുവജന കലാസമിതി ആദരിച്ചു. പ്രശസ്ത സാഹിത്യ നിരൂപകൻ ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി.പ്രശസ്ത നാടകകൃത്ത് രാജ്മോഹൻ നീലേശ്വരം മുഖ്യ പ്രഭാഷണം നടത്തി. ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. വാർഡ് ഇ ഷജീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.കലാസമിതി സെക്രട്ടറി പി ചന്ദ്രൻ സ്വാഗതവും എൻ കെ കമലാക്ഷൻ നന്ദിയും പറഞ്ഞു. തുടർന്ന് നീലേശ്വരം നാദം സംഗീത വിദ്യാലയത്തിൻ്റെ നാടക ഗാനാലാപനവും, കലാസമിതി അംഗം കെ പി ശശിയുടെ ഏകാംഗ നാടകവും അരങ്ങേറി.
No comments