വായനാശീലം പ്രോത്സാഹിപ്പിക്കാന്‍പുസ്‌തകത്തോണിയുമായി കുമ്പള കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍
പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ പുസ്‌തകത്തോണി പദ്ധതിയുമായി കുമ്പള കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
വ്യാഴാഴ്‌ചകളില്‍ സ്‌കൂളിനു രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന കവലകളില്‍ പുസ്‌തകത്തോണിയെത്തും. ആവശ്യമുള്ളവര്‍ക്ക് പുസ്‌തകമെടുക്കാം. ഒരാഴ്‌ചയ്‌ക്കു ശേഷം തിരിച്ചേല്‍പ്പിച്ചാല്‍ മതിയാകും. പുസ്‌തകം വായിച്ച ശേഷം ആസ്വാദനക്കുറിപ്പെഴുതി അയക്കുന്നവര്‍ക്ക് സമ്മാനവുമുണ്ട്. സ്‌കൂള്‍ മാനേജര്‍ ടി.എ.അബ്ദുല്‍റഹ്മാന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ മരിയന്‍ ഡിസൂസ അധ്യക്ഷനായി. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സി.കുഞ്ഞിക്കൃഷ്‌ണന്‍ കാഞ്ഞങ്ങാട്, സൗമ്യ, പുഷ്‌പ, സുചിത്ര, കാവ്യ, ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments