നീലേശ്വരം സാര്‍വജനിക ഗണേശോത്സവത്തിനു ഭക്ഷണമൊരുക്കാന്‍ ഭക്ഷണസാധനങ്ങളുമായി പേരോല്‍ ജമാഅത്ത് കമ്മിറ്റി
നാളെ നീലേശ്വരം പേരോല്‍ ഗണേശമന്ദിരത്തില്‍ നടക്കുന്ന സാര്‍വജനിക ഗണേശോത്സവത്തിന് അന്നദാനമൊരുക്കാന്‍ ഭക്ഷണസാധനങ്ങള്‍ നല്‍കിയത് പേരോല്‍ ജമാഅത്ത് കമ്മിറ്റി.
ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ഗണേശമന്ദിരത്തിലെത്തിയാണ് കലവറസാധനങ്ങള്‍ നല്‍കിയത്. മതസൗഹാര്‍ദം വിളിച്ചോതുന്ന ചടങ്ങായി ഇത്. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.മഹമൂദ് ഹാജി, സെക്രട്ടറി ആര്‍.ഷാജഹാന്‍, ഇ.കെ.സുബൈര്‍, അസീസ് പാലാത്തടം, മന്‍സൂര്‍ കിണാവൂര്‍, ടി.കെ.സാദിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഗണേശോത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കൊക്കോട്ട്, രക്ഷാധികാരി എന്‍.ഉദയശങ്കര്‍ പൈ, വര്‍ക്കിങ് ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍, ട്രഷറര്‍ എം.ഗോവിന്ദന്‍ നായര്‍, ട്രസ്‌റ്റി പി.നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
No comments