ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള ഗുരുശ്രേഷ്‌ഠ പുരസ്‌കാരം വിനയന്‍ പിലിക്കോടിന്
ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ കമ്മിറ്റി അധ്യാപകദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്‌ഠ പുരസ്‌കാരം വിനയന്‍ പിലിക്കോടിന്.
ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഈ മാസം തന്നെ നടക്കുന്ന വിപുലമായ ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്നു സംഘടനാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് കാലത്ത് വിക്ടേഴ്‌്‌സ് ചാനലില്‍ നടത്തിയ പാഠഭാഗങ്ങളിലൂടെ ശ്രദ്ധേയനായ വിനയന്‍ നേരത്തെ മാധ്യമപ്രവര്‍ത്തകനായും പേരെടുത്തിരുന്നു.
No comments