Breaking News

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചെറുവത്തൂര്‍ വടക്കേവളപ്പ്‌ കോളനി റോഡ്‌നവീകരിക്കും

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചെറുവത്തൂര്‍ വടക്കേവളപ്പ്‌ കോളനി റോഡ്‌ നവീകരിക്കും.
ചെറുവത്തൂര്‍ പഞ്ചായത്ത്‌ സെക്രട്ടറി ഭാരതീയ ദലിത്‌ കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി സഞ്‌ജീവന്‍ മടിവയലിനെ രേഖാമൂലം അറിയിച്ചതാണ്‌ ഇക്കാര്യം. ഇതേ ആവശ്യമുന്നയിച്ച്‌ ഇക്കഴിഞ്ഞ ഓഗസ്‌റ്റ്‌ 8 ന്‌ ചെറുവത്തൂര്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മറുപടി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ റോഡ്‌ നവീകരിക്കുകയെന്നും മറുപടിയില്‍ പറയുന്നു.

No comments