Breaking News

മീലാദ്‌ സമ്മേളനവും സഅദിയ്യ സമ്മേളനവും വിജയിപ്പിക്കാന്‍ നീലേശ്വരത്ത്‌ വിപുലമായ ഒരുക്കം

കേരള മുസ്ലിം ജമാഅത്ത്‌, എസ്‌ വൈഎസ്‌, എസ്‌എസ്‌എഫ്‌ നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ്‌ റാലി, ബഹുജന പൊതുസമ്മേളനം, കാസര്‍കോട്‌ ജാമിഅ സഅദിയ്യ അറബിക്‌ കോളേജ്‌ സന്നദ്‌ ദാന സമ്മേളനവും വിജയിപ്പിക്കാന്‍ നീലേശ്വരത്ത്‌ സംഘാടക സമിതിയായി. സെപ്‌റ്റംബര്‍ 13 നു വൈകുന്നേരം 4 മണിക്കാണ്‌ മീലാദ്‌ റാലി. നീലേശ്വരം കോണ്‍വന്റ്‌ ജംഗ്‌ഷനു സമീപത്തു നിന്നു തുടങ്ങുന്ന റാലി മാര്‍ക്കറ്റ്‌ ജംഗ്‌ഷനില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. നവംബര്‍ 22, 23 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ സന്നദ്‌ ദാന സമ്മേളനത്തിന്റെ വിജയത്തിനാവശ്യമായ കര്‍മപദ്ധതികളും യോഗം ആവിഷ്‌കരിച്ചു.
പരിപാടിയുടെ നടത്തിപ്പിനു 101 അംഗ സ്വാഗതസംഘം നിലവില്‍ വന്നു. ഉപദേശക സമിതി അംഗങ്ങള്‍ :അബ്ദുല്‍അസീസ്‌ ഫൈസി തൈക്കടപ്പുറം, പി.വി.അബൂബക്കര്‍ ബാഖവി അഴിത്തല, വി.സി.അബ്ദുല്ല സഅദി, ബഷീര്‍ സഖാഫി. ചെയര്‍മാന്‍: കെ.അബ്ദുല്‍ഖാദര്‍ ഹാജി അഴിത്തല, വൈസ്‌ ചെയര്‍മാന്മാര്‍: സിദ്ദിഖ്‌ സഖാഫി ഫലാഹ്‌ നഗര്‍, അബ്ദുല്‍ഹമീദ്‌ മാസ്റ്റര്‍ കോട്ടപ്പുറം, ഇസ്‌മായില്‍ ഹാജി പാലായി. കണ്‍വീനര്‍: ഹാഫിള്‌ നിസാമുദ്ദീന്‍ മഹ്മൂദി അഴിത്തല. ജോയിന്റ്‌ കണ്‍വീനര്‍മാര്‍: ഹനീഫ ഫാറൂനി നീലേശ്വരം, ജാബിര്‍ സഖാഫി കോട്ടപ്പുറം, തമീം സിയാറത്തിങ്കര, ഫിനാന്‍സ്‌ കണ്‍വീനര്‍: ഇ.കെ.എ.റഹ്മാന്‍ ഫലാഹ്‌ നഗര്‍. ചീഫ്‌ കോ- ഓര്‍ഡിനേറ്റര്‍: സുബൈര്‍ അഅദി അഴിത്തല. പി.വി.അബൂബക്കര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. കെ.അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. എം.സുബൈര്‍ സഅദി വിഷയാവതരണം നടത്തി. അബൂബക്കര്‍ സിദ്ദിഖ്‌ സഖാഫി ഫലാഹ്‌ നഗര്‍, ഹബീബ്‌ ഹിഷാമി അഴിത്തല, ഹനീഫ ഫാറൂനി നീലേശ്വരം, മുഹമ്മദ്‌ മന്‍സൂര്‍ സഅദി, പി.വി.ഹാഷിം, കോട്ടായി മുഹമ്മദലി അഴിത്തല എന്നിവര്‍ പ്രസംഗിച്ചു. ഹാഫിള്‌ നിസാമുദ്ദീന്‍ മഹ്മൂദി സ്വാഗതവും ഹാഫിള്‌ നദീര്‍ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

No comments