അഖിലകേരള കേരള ശ്രീവിഘ്‌നേശ്വര സേവാസമിതിയുടെ ഗണേശോത്സവം നീലേശ്വരത്ത്
അഖിലകേരള ശ്രീ വിഘ്‌നേശ്വര സേവാസമിതിയുടെ 13-ാമത് ഗണോശോത്സവ പരിപാടികള്‍ സെപ്‌റ്റംബര്‍ 7 നു നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്ര സമീപം ആഘോഷിക്കും.
പുലര്‍ച്ചെ 5 മണിക്ക് വിഗ്രഹപ്രതിഷ്‌ഠ. 6 മണിക്ക് സമൂഹമഹാഗണപതിഹോമം, പ്രസാദവിതരണം, 11 മണിക്ക് പായസവിതരണം, ഉച്ചയ്‌ക്ക് 12 മണിക്ക് സേവാസമിതിയുടെ ഭജന. 12. 30 ന് വടകര വിജയന്റെ ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്‌ക്ക് ഒരു മണിക്ക് അന്നദാനം. വൈകുന്നേരം 3.30 ന് മംഗളാരതിയുണ്ടാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷമായ വിഗ്രഹ നിമജ്ജന ഘോഷയാത്ര ഇക്കുറിയുണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഗണേശവിഗ്രഹം യഥാവിധി നീലേശ്വരം പുഴയില്‍ നിമജ്ജനം ചെയ്യുമെന്ന് സേവാസമിതി ഭാരവാഹികള്‍ അറിയിച്ചു.
No comments