Breaking News

ഡോക്ടർമാരുടെ ചെണ്ടമേളത്തോടെ കാഞ്ഞങ്ങാട് ഐഎംഎയുടെ ഓണാഘോഷം.

ഡോക്ടർമാരുടെ ചെണ്ടമേളത്തോടെ കാഞ്ഞങ്ങാട് ഐഎംഎയുടെ ഓണാഘോഷം.
ഐഎംഎ പ്രസിഡന്റും നീലേശ്വരം സ്വദേശിയുമായ ഡോ. വി.സുരേശന്റെ നേതൃത്വത്തിൽ 11 ഡോക്ടർമാരാണ് ചെണ്ടമേളത്തിൽ 
പങ്കെടുത്തത്. മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ. കെ.കൃഷ്ണകുമാരി ഉൾപ്പെടെയുള്ളവർ ചെണ്ടമേളത്തിൽ പങ്കെടുത്തു.
മാവുങ്കാൽ ഐഎംഎ ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ അജയന്റെ രണ്ടാം മോഷണം (ARM) എന്ന സിനിമയുടെ അണിയറ പ്രവർത്തകർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സിനിമാ നടന്മാരായ കെ.പി.ശശികുമാർ, രവി പട്ടേന, പി.ജയരാജ് എന്നിവർ വിശിഷ്ടാതിഥികളായി. ഐഎംഎ കാഞ്ഞങ്ങാട് ഘടകം പ്രസിഡന്റ് ഡോ.വി.സുരേശൻ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ഡോ. കിഷോർ കുമാർ, കൾച്ചറൽ ഫോറം ചെയർമാൻ ഡോ.വി.അഭിലാഷ്, കൺവീനർ ഡോ.ശ്വേത ഭട്ട്, ഐഎംഎ സെക്രട്ടറി ഡോ. ജോൺ ജോൺ കെ, വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ.കെ. കൃഷ്ണകുമാരി, ഡോ.ടി.വി.പത്മനാഭൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടത്തി.

No comments