Breaking News

സിപിഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലായിയിലും ചാത്തമത്തും ബഹുജന പ്രതിഷേധ കൂട്ടായ്മ നടത്തി.

സിപിഎം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലായിയിലും ചാത്തമത്തും ബഹുജന പ്രതിഷേധ കൂട്ടായ്മ നടത്തി.
പേരോൽ ഈസ്റ്റ്, പേരോൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ അട്ടിമറിക്കാനും ദുരന്ത ബാധിതർക്ക് അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനുമായി നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെയായിരുന്നു കൂട്ടായ്മ. പാലായിയിൽ ലോക്കൽ സെക്രട്ടറി പി. മനോഹരൻ, ലോക്കൽ കമ്മിറ്റി അംഗം എം.വി.രാജീവൻ, ഇ.കെ.ചന്ദ്രൻ, സി.സി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ചാത്തമത്ത് ലോക്കൽ സെക്രട്ടറി ടി.ജി. ഗംഗാധരൻ, ലോക്കൽ കമ്മിറ്റി അംഗം ഇ.ചന്ദ്രമതി, ടി.കെ.പ്രദീപ്, പി.പി. ലത എന്നിവർ സംസാരിച്ചു.

No comments