Breaking News

കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശികളുടെ യുഎഇ കൂട്ടായ്മയായ ജ്യോതിസ് യുഎഇ ഓണാഘോഷം നടത്തി.

കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശികളുടെ യുഎഇ കൂട്ടായ്മയായ ജ്യോതിസ് യുഎഇ ഓണാഘോഷം നടത്തി.
അജ്മാനിലെ ഹീലിയോ ഫാമിൽ വിവിധ കലാകായിക പരിപാടികളോടെയായിരുന്നു ആഘോഷം. ബാലചന്ദ്രൻ നായർ, ഗീത ബാലചന്ദ്രൻ, രാജീവൻ പുറവങ്കര, ധനഞ്ജയൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രൻ നായർ ഉദ്ഘാടന പ്രസംഗം നടത്തി.  ശ്രീകുമാർ അധ്യക്ഷത വഹിച്ചു. രാജീവൻ പുറവങ്കര ആശംസാ പ്രസംഗം നടത്തി. ജയൻ പുറവങ്കര സ്വാഗതവും ശശികുമാർ പൈനി നന്ദിയും പറഞ്ഞു. യുഎഇയിൽ 25 വർഷം പൂർത്തിയാക്കിയ ശ്രീകുമാർ, ജയൻ പുറവങ്കര, ശ്രീജിത്ത് എന്നിവരെ ആദരിച്ചു.

No comments