അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് വിജയമൊരുക്കിയ നീലേശ്വരം സ്വദേശികൾക്ക് സ്പോർട്സ് ഐക്കൺ അവാർഡ്
തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ അന്താ രാഷ്ട്ര ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിനായ് കളത്തിലിറങ്ങിയ നീലേശ്വരം സ്വദേശികളായ കിഴക്കൻ കൊഴുവലിലെ ടി ശ്രീനിവാസൻ, ജിതേഷ് അരമന, യദു ആർ ഗോവിന്ദ്, നിഖിൽ കമൽ, രജീഷ് എന്നിവരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് കുടുംബ സംഗമം പരിപാടിയിൽ വെച്ച് സ്പോർട്സ് ഐക്കൺ അവാർഡ് നല്കി അനുമോദിച്ചു. ചടങ്ങിൽ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ അധ്യക്ഷനായി, മുഖ്യാതിഥി ജെ.സി.ഐ ദേശീയ പരിശീലകൻ പി.ആർ ശ്രീനി, പാസ്റ്റ് പ്രസിഡന്റ് വിനീത്.എം എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ വിപിൻ ശങ്കർ സ്വാഗതവും, സെക്രട്ടറി അനൂപ് രാജ് കെ.എസ് നന്ദിയും പറഞ്ഞു.
No comments