അധ്യാപക ദിനത്തില്‍ പൂര്‍വാധ്യാപകരെ വീട്ടിലെത്തി ആദരിച്ച് പടന്നക്കാട് നെഹ്‌റു കോളേജ് പയനിയര്‍ ബാച്ച് .
പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പയനിയര്‍ ബാച്ച് പൂര്‍വാധ്യാപകരെ വീട്ടിലെത്തി ആദരിച്ച് ഗുരുവന്ദനം നടത്തി.
പ്രൊഫസര്‍ ശംഭു നമ്പൂതിരി, പ്രൊഫസര്‍ സിറിയക്, പ്രൊഫസര്‍ വി.വി.ശോഭ എന്നിവരുടെ വീടുകളിലെത്തിയാണ് ബാച്ചിലെ 12 ല്‍ അധികം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഷാള്‍ അണിയിച്ചും ബൊക്കെ സമ്മാനിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയത്. പി.വി.രാഘവന്‍ മാസ്റ്റര്‍, പി.കുഞ്ഞിരാമന്‍, ബി.കണ്ണന്‍ മാസ്റ്റര്‍, പി.ശശീന്ദ്രന്‍ നായര്‍, എ.സി.രാജലക്ഷ്‌മി, വിജയലക്ഷ്‌മി, വി.ചന്ദ്രമതി, യശോദ, രമണി, കെ.കമലാക്ഷി, എം.ദാമോദരന്‍, കെ.വി.രവി,എന്‍.കെ.കൃഷ്‌ണന്‍, എന്നിവര്‍ സംബന്ധിച്ചു.
No comments