നീലേശ്വരം തളിയിലമ്പലം റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് മറിഞ്ഞു: ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് പരിക്ക്
നീലേശ്വരം തളിയില്‍ ക്ഷേത്രം റോഡിലെ വലിയകുഴിയില്‍ സ്‌കൂട്ടര്‍ വീണൂമറിഞ്ഞ് ഡെപ്യൂട്ടി തസഹില്‍ദാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പടിഞ്ഞാറ്റംകൊഴുവലിലെ പി.വി.തുളസിരാജിനാണ് പരിക്കേറ്റത്. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ ഭാഗമായി വണ്‍വേ ഏര്‍പ്പെടുത്തിയ വഴിയാണിത്. ബുധനാഴ്‌ച രാത്രി ഇതുവഴി വീട്ടിലേക്കു മടങ്ങവെ, എസ്‌ബിഐ ശാഖയ്‌ക്കു മുന്നിലെ റോഡിലെ കുഴിയിലാണ് വീണത്. താടിയെല്ലിനും ദേഹമാസകലവും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നീലേശ്വരം എന്‍കെബിഎം ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയിലേക്കു മാറ്റി.
വണ്‍വേ ആക്കിയതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന ഇതുവഴി റോഡ് പരക്കെ പൊട്ടിപ്പൊളിഞ്ഞു വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനകം നിരവധി പേര്‍ക്കാണ് ഈ കുഴികളില്‍ വീണ് പരിക്കേറ്റത്. റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുകയോ വണ്‍വേ ഗതാഗതത്തിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
No comments