Breaking News

സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ മുന്‍ അംഗവും കായികസംഘാടകനുമായ കാഞ്ഞങ്ങാട്ടെ കെ.ഹസ്സന്‍ മാസ്‌റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ കായികമേഖലയില്‍ നിറസാന്നിധ്യമായിരുന്ന തെക്കേപ്പുറത്തെ പാറക്കാട്‌ കെ.ഹസ്സന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. അബുദാബിയിലെ ഷെയ്‌ഖ്‌ ഖലീഫ മെഡിക്കല്‍ സിറ്റി ഹോസ്‌പിറ്റലില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇ്‌നു വൈകുന്നേരം 4 മണിയോടെയാണ്‌ അന്തരിച്ചത്‌. 
പരപ്പ കമ്മാടത്തെ കുടുംബാംഗമായ ഹസ്സൻ മാസ്റ്റർ അജാനൂർ മാപ്പിള സ്‌കൂൾ, പള്ളിക്കര ഇസ്ലാമിക് സ്‌കൂൾ, ചെമ്മനാട്, കാസർകോട്, തളങ്കര, ഹൊസ്ദുർഗ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മികച്ച അധ്യാപകനുള്ള അവാർഡ് നേടുകയും ചെയ്തു.
കായിക രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹം കാഞ്ഞങ്ങാട്ടെ കായിക പ്രേമികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. ആവേശം പകരുന്ന സ്പോർട്സ് കമന്റേറ്ററുമായിരുന്നു.
അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന, ക്രസന്റ് സ്കൂൾ കമ്മിറ്റി അംഗത്വവും വഹിച്ചിട്ടുണ്ട്.
ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ. ശബീർ ഹസ്സൻ , ഷജീർ ഹസ്സൻ, ഡോക്ടർ ഷബ്‌ന ഹസ്സൻ (മൂവരും അബുദാബി ) ഡോക്ടർ ഷഹിൻ ( ദുബായ്) എന്നിവർ മക്കളാണ്. കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാ മസ്ജിദ് ഖബർ സ്ഥാനിലാണ് മറവ് ചെയ്യുക.

No comments