രിഫാഇയ്യ ഗ്രാന്റ് മീലാദ് റാലി നാളെ
കേരള മുസ്ലിം ജമാഅത്ത്, എസ് വൈഎസ്, എസ്‌എസ്‌എഫ് കുന്നുംകൈയുടെ നേതൃത്വത്തില്‍ നാളെ കുന്നുംകൈയില്‍ രിഫാഇയ്യ ഗ്രാന്റ് മീലാദ് റാലി നടത്തും.
വൈകുന്നേരം 3.30 ന് രിഫാഇയ്യ എഡ്യുക്കേഷനല്‍ സെന്ററില്‍ നിന്നു തുടങ്ങും. കുന്നുംകൈ വരെയാണ് റാലി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈഎസ്, എസ്‌എസ്‌എഫ് നേതാക്കള്‍ നേതൃത്വം നല്‍കും. വിവിധ മേഖലകളില്‍ നിന്നുള്ള ഗാന്റ് ദഫ് ടീമുകള്‍, ദഫ് മുട്ടുകള്‍, സ്‌കൗട്ട് ടീമുകള്‍ റാലിയില്‍ അണിനിരക്കും. സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ എ.ജി.ഷാഫി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി, എ.ജി.ഷുക്കൂര്‍ ഹാജി, ഹുസൈന്‍ ഹാജി, സഈദ് സൈനി, സലാം മൗലവി എന്നിവര്‍ സംസാരിച്ചു. വി.കെ.ഷാഫി സ്വാഗതവും എ.സി.റഷീദ് നന്ദിയും പറഞ്ഞു.
No comments