നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ഹിന്ദി വിദ്യാലയത്തിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികൾ ഇന്ന് നീലേശ്വരം പൊതുജനവായനശാലയിൽ നടക്കും.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ഹിന്ദി വിദ്യാലയത്തിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികൾ ഇന്ന് നീലേശ്വരം പൊതുജനവായനശാലയിൽ നടക്കും.
ഹിന്ദി പക്ഷാചരണത്തിന്റെ സമാപന പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ഹിന്ദി പ്രചാരകൻ കെ. രാമകൃഷ്ണൻ മാസ്റ്റർ കരിവെള്ളൂർ ഉദ്ഘാടനം ചെയ്യും. എം.മധുസൂദനൻ ആമുഖപ്രഭാഷണം നടത്തും. ചന്ദ്രകാന്തം പ്രസിഡന്റ് പി.വേണുഗോപാലൻ നായർ അധ്യക്ഷനാകും. പി.നാരായണി ടീച്ചർ, സി.എം. മംഗളം ടീച്ചർ, പി. ഭാർഗവി ടീച്ചർ, കെ.ഇ. പുഷ്പവല്ലി ടീച്ചർ, കെ.എം. ദ്രൗപദി ടീച്ചർ, കെ രത്നാകരൻ മാസ്റ്റർ, എം. സ്വർണകുമാരി ടീച്ചർ, കെ.രമേശൻ മാസ്റ്റർ എന്നിവരെ ആദരിക്കും. പൊതുജന വായനശാല പ്രസിഡന്റ് കെ.സി. മാനവർമ രാജ ആദരമർപ്പിക്കും. കൗൺസിലർ പി.ബിന്ദു സമ്മാനദാനം നിർവഹിക്കും. രക്ഷാധികാരി ഡോ.എം.രാധാകൃഷ്ണൻ നായർ, എം.കുഞ്ഞമ്പു നായർ, കെ.വി. രമാദേവി എന്നിവർ ആശംസകൾ നേരും. ചന്ദ്രകാന്തം സെക്രട്ടറി കെ.എം.ഉണ്ണിക്കൃഷ്ണൻ നായർ സ്വാഗതവും ട്രഷറർ കെ.മധുമോഹനൻ നന്ദിയും പറയും. എം. മധുസൂദനൻ, എം.കുഞ്ഞമ്പു നായർ, കെ.വി.രമാദേവി, പി.ഹരി നാരായണൻ, സുധ ഗംഗാധരൻ, എ.രാധിക, കവിത ഗോപിനാഥ്, കെ.സതി, പി. സജ്ന എന്നിവരാണ് ചന്ദ്രകാന്തം ഹിന്ദി വിദ്യാലയം പ്രവർത്തകർ.
No comments