നീ ലേശ്വരം പേരോൽ ഗണേശമന്ദിരത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ
നീലേശ്വരം പേരോൽ ഗണേശമന്ദിരത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കും.
ഇതോടനുബന്ധിച്ച് 11- ന് ദുർഗ്ഗാഷ്ടമി നാളിൽ മധൂർ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം മേൽശാന്തി വി. ശ്രീകൃഷ്ണ ഉപാദ്ധ്യായയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടത്തും. നീലേശ്വരത്ത് ആദ്യമായി എത്തുന്ന ആചാര്യന് വൻ വരവേൽപ്പ് ഒരുക്കും.
എല്ലാ ദിവസവും രാവിലെ 5.30-ന് നടതുറക്കൽ. തുടർന്ന് 6 മണിക്ക് മഹാഗണപതി ഹോമവും 8 മണിക്ക് ഉഷ:പൂജയും ഉണ്ടാകും. വൈകീട്ട് 6.30 - ന് ദീപാരാധനയും ഭജനയും നൃത്ത പരിപാടികളും സംഗീതാലാപനവും 8 മണിക്ക് മംഗളാരതിയും ഉണ്ടായിരിക്കുന്നതാണ്. 11 - ന് ദുർഗാഷ്ടമി നാളിൽ രാവിലെ മഹാഗണപതി ഹോമം. വൈകിട്ട് 6.30 - ന് പൂജവെയ്പ്പ്. നവരാത്രി ദിനത്തിൽ രാവിലെ 9 മണി മുതൽ വാഹനപൂജ. 13 - ന് വിജയദശമി നാളിൽ വിദ്യാരംഭം.
മഹാഗണപതി ഹോമം, ഒരു ദിവസത്തെ പൂജ, സഹസ്രദീപാലങ്കാരം, പായസ സമർപ്പണം ഇവയ്ക്കു പുറമെ ഭജന, നൃത്ത, സംഗീത പരിപാടികൾ അവതരിപ്പിക്കുവാനും അരങ്ങേറ്റത്തിനും ആഗ്രഹിക്കുന്നവർ 9447956179, 9037321407 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പരിപാടികളിൽ മുഴുവൻ ഭക്തജനങ്ങളും സംബന്ധിക്കണമെന്ന് വർക്കിംങ് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
No comments