Breaking News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദി നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദി നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
റെയിൽവേ സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തിന് നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്- എൻആർഡിസി സ്വീകരണം നൽകി.
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വരാൻ പോകുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും സ്വീകരണ പരിപാടിയിൽ ഇദ്ദേഹം വിശദീകരിച്ചു. ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി കൂട്ടുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ബേലൈൻ വരെയാണ് വീതി കൂട്ടുക. ഇരു പ്ലാറ്റ്ഫോമുകളിലെയും ചോർന്നൊലിക്കുന്ന മേൽക്കൂരകൾ മാറ്റി പുതിയത് സ്ഥാപിക്കും. രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടൽ, കിഴക്കുഭാഗത്തെ വാഹന പാർക്കിങ് കേന്ദ്രം എന്നിവയുടെ നിർമാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി. വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ചീഫ് സ്റ്റേഷൻ മാനേജർ ഗോവിന്ദ് നായക്, എൻആർഡിസി പ്രസിഡന്റ്‌ കെ.എം. ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ. സദാശിവൻ, ട്രഷറർ എം. ബാലകൃഷ്ണൻ, പി.യു. ചന്ദ്രശേഖരൻ, പി.ടി. രാജേഷ്, കെ.അശ്വിൻ, കെ.അജിത് കുമാർ, കമേഴ്സ്യൽ സൂപ്പർവൈസർ രാജീവ്‌ നാരായണൻ, കമേഴ്സ്യൽ ക്ലാർക് വിഷ്ണു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments