നീലേശ്വരം പള്ളിക്കരയിലെ കോൺഗ്രസ് കൊടിമരം നശിപ്പിക്കൽ: കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം
കോൺഗ്രസ് കൊടിമരവും പതാകയും നശിപ്പിച്ചതിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ എന്നിവർ പ്രതിഷേധിച്ചു. ഭരണകക്ഷിയുടെ തായ മാത്രമേ പൊതു ഇടങ്ങളിൽ പാടുള്ളൂവെന്ന ധാർഷ്ട്യമാണ് ഇതിനു പിന്നിൽ. നേതൃത്വത്തിന്റെ ഒത്താശയോടെ അഴിഞ്ഞാടുന്ന സമൂഹദ്രോഹികളാണ് ഇതിന് പിന്നിൽ. ഇത്തരം ക്രിമിനലുകൾക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
No comments