Breaking News

പുഷ്‌പന്‍ അനുസ്‌മരണം: മൗനജാഥയും അനുശോചന യോഗവുമായി ഡിവൈഎഫ്‌ഐ

കൂത്തുപറമ്പ്‌ വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക്‌ കരമ്മിറ്റി നഗരത്തില്‍ മൗനജാഥയും അനുശോചന യോഗവും ചേര്‍ന്നു.
അമൃത സുരേഷ്‌ അധ്യക്ഷത വഹിച്ചു. കെ.രഘു, എ.വി.സുരേന്ദ്രന്‍, കെ.സനു മോഹന്‍, ടി.കെ.അനീഷ്‌, സബീഷ്‌ സത്യന്‍, കെ.സഞ്‌ജയ്‌ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം.വി.രതീഷ്‌ സ്വാഗതം പറഞ്ഞു.'

No comments