നീലേശ്വരം സാർവജനിക ഗണേശോത്സവത്തിന് ഇനി മണിക്കൂറുകൾ മാത്ര ഗണേശ വിഗ്രഹം ഒരുക്കി
നീലേശ്വരം സാർവജനിക ഗണേശോത്സവത്തിന് ഇനി മണിക്കൂറുകൾ മാത്രം.
6 അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ശിൽപിയും ചിത്രകാരനുമായ പ്രഭൻ നീലേശ്വരമാണ് ശിൽപമൊരുക്കിയത്.
ആറടി ഉയരവും ഒന്നര ക്വിന്റൽ തൂക്കവും വരുന്ന ഇത് ക്ലേ, പേപ്പർ, ചണച്ചാക്ക് എന്നിവ കൊണ്ടാണ് നിർമിച്ചത്. ഏഴ് ദിവസത്തെ ശ്രമമാണ് ഇതിന് വേണ്ടി വന്നത്. അക്രിലിക് പെയിന്റാണ് ഉപയോഗിക്കുന്നത്. നീലേശ്വരം കാർത്തിക സ്കൂൾ ഓഫ് ആർട്ടിലെ ചിത്രകലാദ്ധ്യാപകനായ പ്രഭൻ അറിയപ്പെടുന്ന ശിൽപ്പി കൂടിയാണ്. ഒട്ടേറെ ശിൽപ്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ഏഴാമത്തെ ഗണേശ വിഗ്രഹ നിർമ്മാണമാണിത്. കറുത്ത ഗേറ്റിലെ പി.ടി രജിത്തും സഹായിയായി കൂടെയുണ്ടായിരുന്നു. പേരോൽ ശ്രീ സാർവജനിക ഗണേശോത്സവ സേവാ ട്രസ്റ്റ്, ആഘോഷ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ഇക്കുറി വിപുലമായ പരിപാടികളോടെയാണ് ഗണേശോത്സവ നടത്തിപ്പ്.
No comments