Breaking News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പോലീസ് മർദനത്തിൽ പ്രതിഷേധിച്ചും കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരപ്പയിൽ പ്രകടനം നടത്തി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ചും കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരപ്പയിൽൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഡിസിസി നിർവാഹക സമിതിയംഗം സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.ഒ.സജി, കെ.പി. ബാലകൃഷ്ണൻ, സിജോ. പി.ജോസഫ് നൗഷാദ് കാളിയാനം, ജിജി പന്നിത്തടം, അശോകൻ ആറളം, മോഹനൻ ചാമക്കുഴി, സി.വി. ബാലകൃഷ്ണൻ, അജയൻ വേളൂർ , കണ്ണൻ പട്ട്ളം, ജയകുമാർ ചാമക്കുഴി ലിസി വർക്കി, ബാലഗോപാലൻ കാളിയാനം, ജോണി കുന്നാണി, റെജി തോമസ്, രാകേഷ് കുവാറ്റി, വിജിമോൻ കിഴക്കെക്കര, എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന ശക്തമായ പ്രതിഷേധ പ്രകടനത്തനത്തിന് പത്മനാഭൻ പരപ്പ, ബേബി കൈതകുളം, മഹേന്ദ്രൻ കുവാറ്റി, പുഷ്പരാജൻ ചാങ്ങാട്, രാജീവൻ കുവാറ്റി, വിജയൻ കക്കാണത്ത്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,ഷെരീഫ് കാരാട്ട്, ബെന്നി പ്ലാമൂട്ടിൽ, സിന്ധു വിജയകുമാർ, പുഷ്പരാജൻ, മനോഹരൻ മാസ്റ്റർ, അമൽ ജോണി, മഹേഷ് പരപ്പ, ഷമീം പുലിയംകുളം , രൂപേഷ് കുവാറ്റി, അമൽ ജോണി തുടങ്ങിയവർ നേതൃത്വം നല്കി.

No comments