Breaking News

സംസ്ഥാന ഭിന്നശേഷി കായികമേള - അഭിന്നം സെപ്റ്റംബർ 8ന്

സംസ്ഥാന ഭിന്നശേഷി കായികമേള - അഭിന്നം സെപ്റ്റംബർ 8ന് അമ്പലത്തറ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
അമ്പലത്തറ സ്‌നേഹവീടിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്‌ മേള സംഘടിപ്പിക്കുന്തെന്നു സംഘാടക സമിതി ഭാരവാഹികളായ ഡോ.അംബികാസുതന്‍ മാങ്ങാട്‌, അമ്പലത്തറ കുഞ്ഞിക്കൃഷ്‌ണന്‍, രാജേഷ്‌ സ്‌കറിയ, തേജ സുരേഷ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 നു മേള കതുടങ്ങും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 11 സ്‌കൂളുകളില്‍ നിന്നു ഇരുനൂറോളം കുട്ടികള്‍ പങ്കെടുക്കും. സാമൂഹ്യനീതി വകുപ്പ്‌ ഡയറക്ടര്‍ എച്ച്‌.ദിനേശന്‍ ഉദ്‌ഘാടനം ചെയ്യും. സിനിമാനടനും സംവിധായകനുമായ മധുപാല്‍ മുഖ്യാതിഥിയാകും. സമാപന പരിപാടിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന്‌ പേരുടെ ശ്രദ്ധനേടിയ ഹൂഫിറ്റ്‌ ഡാന്‍സ്‌ കമ്പനി നൃത്താവതരണം നടത്തും. ജനനി അമ്പലത്തറയുടെ നാടന്‍പാട്ടും അരങ്ങേറും.

No comments