Breaking News

ഓണ സമൃദ്ധി ഓണ വിപണി നീലേശ്വരം കൃഷിഭവൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഓണ സമൃദ്ധി ഓണ വിപണി നീലേശ്വരം കൃഷിഭവൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ന് മുതൽ 14 വരെയാണ് വിപണി. ഓണവിപണിയുടെ ഉദ്ഘാടനം നിലേശ്വരം നഗരസഭ വികസനകാര്യ ചെയർപേഴ്സൺ ഗൗരി വി അവർകൾ നിർവഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു പി അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ, കൃഷിഭവൻ ജീവനക്കാർ, കൗൺസിലർമാർ , കാർഷിക വികസന സമിതി അംഗങ്ങൾ , കർഷകർ എന്നിവർ ആശംസ അറിയിച്ചു. കൃഷിഭവൻ്റെ മുൻവശത്ത് ആരംഭിച്ച ഓണചന്തയിൽ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് സംഭരിച്ച് വിൽപന നടത്തുന്നതാണ്. കർഷകരുടെ പക്കൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം അധിക വിലയിൽ സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ വിൽക്കപ്പെടും

No comments