Breaking News

അമ്പലത്തറ സ്നേഹ വീട്ടിൽ നാളെ നടക്കുന്ന സംസ്ഥാന ഭിന്നശേഷി കലാമേളയായ അഭിന്നത്തിന് കലവറ നിറച്ചു

അമ്പലത്തറ സ്നേഹ വീട്ടിൽ നാളെ നടക്കുന്ന സംസ്ഥാന ഭിന്നശേഷി കലാമേളയായ അഭിന്നത്തിന് കലവറ സാധനങ്ങൾ സമാഹരിച്ചു നൽകി മണ്ണിന്റെ കാവലാൾ കൂട്ടായ്മ.
സ്നേഹവീട്ടിൽ നടന്ന ചടങ്ങിൽ അമ്പലത്തറ എസ്ഐ, കെ.ലതീഷ് ഇവ സംഘാടക സമിതിക്ക് കൈമാറി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കുഞ്ഞിരാമൻ നായർ, സുരേഷ് ബിരിക്കുളം, ജയകുമാർ ചുണ്ണംകുളം, ഹരീഷ് കോളംകുളം, സുബൈർ, കുഞ്ഞേട്ടൻ, കൊട്ടോടി ഷൈല, നാസർ പാറപ്പള്ളി, വി.നാരായണൻ, അബ്ദുൽ റഹ്മാൻ പാറപ്പള്ളി, മനോജ് മണിയറ എന്നിവർ സംസാരിച്ചു. രതീഷ് അമ്പലത്തറ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.

No comments