Breaking News

നീലേശ്വരം റോട്ടറി ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.

നീലേശ്വരം റോട്ടറി ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.
സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നീലേശ്വരം റോട്ടറി ക്ലബ്, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. സക്ഷമ താലൂക്ക് രക്ഷാധികാരി അഡ്വ.കെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി ക്ലബ് പ്രസിഡന്റ് കെ.എം രമേശൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ.വി.സുരേശൻ അവയവദാന ബോധവൽക്കരണം നടത്തി. അഹല്യ കണ്ണാശുപത്രിയിലെ ഡോ.ആർ.എച്ച്. സ്നേഹ ക്യാമ്പ് വിശദീകരണം നൽകി. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. ഭാസ്കരൻ സംഘടനാ സന്ദേശം നൽകി. രക്ഷാധികാരി ഡോ.വി നായക പ്രഭു, ജില്ലാ സെക്രട്ടറി ബി.വേണുഗോപാലൻ എന്നിവർ ആശംസകൾ നേർന്നു. സക്ഷമ താലൂക്ക് സെക്രട്ടറി കെ.എം. സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇന്ദുലേഖ നന്ദിയും പറഞ്ഞു.

No comments