നാഷണല്‍ ബിഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വി.പി.നാരായണന്‍ രക്തസാക്ഷി ദിനാചരണം നീലേശ്വരത്തു നടന്നു
നാഷണല്‍ ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ വി.പി.നാരായണന്‍ രക്തസാക്ഷി ദിനാചരണം നീലേശ്വരം ജനതകലാസമിതി ഹാളില്‍ നടന്നു.
പാലായിയില്‍ കൊല്ലപ്പെട്ട വി.പി.നാരായണന്റെ 47-ാം രക്തസാക്ഷിത്വ വാര്‍ഷികമാണ് ആചരിച്ചത്. അനുസ്‌മരണ സമ്മേളനംഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് ഉദ്‌ഘാടനം ചെയ്‌തു. കെ.എം.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് എം.രാധാകൃഷ്‌ണന്‍ നായര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. എന്‍.സി.രാജു, വി.കെ.കുഞ്ഞിരാമന്‍, സി.വിദ്യാധരന്‍, കെ.സുകുമാരന്‍, കെ.സുരേഷ് കുമാര്‍, കെ.മോഹനന്‍, തങ്കമണി പാലാത്തടം, വി.സരസ്വതി, കെ.എം.രവീന്ദ്രന്‍, എ.കെ.പത്മനാഭന്‍, സി.വി.രമേഷ് എന്നിവര്‍ സംസാരിച്ചു.
.
No comments