നീലേശ്വരം ശ്രീ സാര്‍വജനിക ഗണേശോത്സവം സെപ്‌റ്റംബര്‍ 7 ന് പേരോല്‍ ശ്രീഗണേശ മന്ദിരത്തില്‍
പേരോല്‍ ശ്രീഗണേശമന്ദിരത്തിലാണ് ഗണേശോത്സവ ചടങ്ങുകള്‍. രാവിലെ 6.30ന് ഗണേശവിഗ്രഹ പ്രതിഷ്‌ഠ. 7 മണിക്ക് ഗണപതിസഹസ്രനാമാര്‍ച്ചന, 9.30 ന് ഗണപതിഹോമം, 10 മണിക്ക് ഗണേശമന്ദിര ഭജന സമിതിയുടെ ഭജന, ഉച്ചയ്‌ക്ക് 12 മണിക്ക് മഹാപൂജ, പ്രസാദവിതരണം, 12.30 മുതല്‍ 2. 30 വരെ അന്നദാനം, 2 മണിക്ക് തായമ്പക, 3 മണിക്ക് മംഗളാരതി, വൈകുന്നേരം മൂന്നരയ്‌ക്ക് ശ്രീഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്ര. പേരോല്‍ ഗോപാലകൃഷ്‌ണ ക്ഷേത്രം, പേരോല്‍ വാണിയംവയല്‍, വള്ളിക്കുന്ന് മഹേശ്വരിപുരം, പേരോല്‍, കൊട്ടുംപുറം, ബസ് സ്റ്റാന്‍ഡ്, തളിയില്‍ ക്ഷേത്രം, തെരുറോഡ്‌്- മാര്‍ക്കറ്റ് വഴി കടിഞ്ഞിക്കടവ് പുഴയിലെത്തിച്ചു വിഗ്രഹനിമജ്ജനം നടത്തും. വഴിപാട് വിവരങ്ങള്‍ക്ക് 9037321407, 9847918147 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.
No comments