നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വി.പി.നാരായണന്റെ 47-ാം രക്തസാക്ഷിത്വദിനം ആചരിച്ചു
ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരിരുന്ന വി.പി.നാരായണന്റെ 47-ാം രക്തസാക്ഷിത്വദിനം നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു.
കരുവാച്ചേരിയില്‍ നിന്നു തുടങ്ങിയ മൗനജാഥ പള്ളിക്കരയിലെ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തില്‍ എത്തി പുഷ്‌പാര്‍ച്ചനയും അനുസ്‌മരണയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മടിയന്‍ ഉണ്ണിക്കൃഷ്‌ണന്‍, ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രന്‍, എം.രാധാകൃഷ്‌ണന്‍ നായര്‍, നീലേശ്വരം നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍, പി.വി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സി.വിദ്യാധരന്‍ സ്വാഗതവും പി.നളിനി നന്ദിയും പറഞ്ഞു.
No comments