Breaking News

വെള്ളരിക്കുണ്ട് മാലോം കാര്യോട്ട്ച്ചാലിൽ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

വെള്ളരിക്കുണ്ട് മാലോം കാര്യോട്ട്ച്ചാലിൽ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചുള്ളി ചർച്ചിന് സമീപം താമസിക്കുന്ന മൂന്നു പീടികയിൽ ജോമിയുടെ മകൻ ജസ്റ്റിൻ (26) ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8 മണിയോടെ ജസ്റ്റിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ് ഷിജി. സഹോദരങ്ങൾ ജെറി, ജിബിൻ

No comments