Breaking News

നീലേശ്വരം ചിറപ്പുറത്ത് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

നീലേശ്വരം നഗരസഭ, ഭാരതീയ ചികിത്സാ വകുപ്പ്, നാഷനൽ ആയുഷ് മിഷൻ, ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
ചിറപ്പുറം ബിഎസി ക്ലബിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേ്‌ഴ്‌സൺ ടി.പി.ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ പി.ഭാർഗവി, കൗൺസിലർ കെ.ജയശ്രീ, ബിഎസി ക്ലബ് സെക്രട്ടറി എം.ഗോപിനാഥൻ, നഗരസഭ സിഡിഎസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, കെ.രഘു എന്നിവർ സംസാരിച്ചു. ഡോ.കെ.വി.നിഷ ബോധവൽക്കരണ ക്ലാസ് എടുത്തു. മെഡിക്കൽ ഓഫീസർ ഡോ.ജി.കെ.സീമ സ്വാഗതം പറഞ്ഞു. രക്തപരിശോധന ക്യാമ്പും യോഗപരിശീലനവും ഇതോടനുബന്ധിച്ചു നടന്നു.

No comments