ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തതോടെ നീലേശ്വരം സാർവജനിക ശ്രീ ഗണേശോത്സവം സമാപിച്ചു.
നീലേശ്വരം കടിഞ്ഞിക്കടവ് പുഴയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തതോടെ നീലേശ്വരം സാർവജനിക ശ്രീ ഗണേശോത്സവം സമാപിച്ചു.
ആവേശകരമായ നിമജ്ജന ഘോഷയാത്രയും ഇതിനു മുന്നോടിയായി നടന്നു. വള്ളിക്കുന്ന് - പേരോൽ - രാജാ റോഡ് വഴി മാർക്കറ്റ് ജങ്ഷനിൽ എത്തിയാണ് ഘോഷയാത്ര കടിഞ്ഞിക്കടവിലേക്ക് നീങ്ങിയത്.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ സുരേഷ് കൊക്കോട്ട്, ജനറൽ കൺവീനർ കെ.വി. സുനിൽ രാജ്, വർക്കിങ് ചെയർമാൻ കെ. രാമചന്ദ്രൻ, ട്രഷറർ എം. ഗോവിന്ദൻ നായർ എൻ.എസ് പൈ, എൻ. ഉദയശങ്കർ പൈ തുടങ്ങിയവർ നേതൃത്വം നൽകി. പേരോൽ ശ്രീ സാർവജനിക ഗണേശോത്സവ സേവാ ട്രസ്റ്റിന്റെയും ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പേരോൽ ശ്രീ ഗണേശ മന്ദിരം കേന്ദ്രീകരിച്ചായിരുന്നു സാർവജനിക ഗണേശോത്സവത്തിന്റെ സംഘാടനം.
No comments