ഗസറ്റ് വിജ്ഞാപനം ഇറങ്ങി.ഇതു പ്രകാരം നീലേശ്വരം നഗരസഭയിൽ 2 വാർഡുകളാണ് വർധിക്കും
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് വിഭജനം പൂർത്തിയാക്കി ഗസറ്റ് വിജ്ഞാപനം ഇറങ്ങി.
ഇതു പ്രകാരം നീലേശ്വരം നഗരസഭയിൽ 2 വാർഡുകളാണ് വർധിക്കുക. നഗരസഭ രൂപീകരിച്ച 2010 മുതൽ നിലവിലുള്ള 32 വാർഡുകൾ 34 ആയി മാറും. ഏതൊക്കെ വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡുകൾ എന്നതു സംബന്ധിച്ച വിശദാംശങ്ങൾ വരേണ്ടതുണ്ട്. നിലവിൽ 43 വാർഡുകൾ ഉള്ള കാഞ്ഞങ്ങാട് നഗരസഭയിൽ 4 വാർഡുകളും 38 വാർഡുകൾ ഉള്ള കാസർകോട് ഒരു വാർഡും വർധിക്കും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ വാർഡ് വർധന ഇനി പറയുന്നു:
മധൂർ-24, മഞ്ചേശ്വരം- 24, മുളിയാർ 18, വോർക്കാടി 18, പുത്തിഗെ 16, മീഞ്ച 17, പൈവളികെ 21, ബദിയടുക്ക 2
ബേഡഡുക്ക : 19
മൊഗ്രാർ പുത്തൂർ 17
ഉദുമ 23
കോടാം ബേളൂർ 21
പള്ളിക്കര 24
പനത്തടി 17
പുല്ലൂർ പെരിയ 19
ഈസ്റ്റ് എളേരി 18
പിലിക്കോട് 18
കിനാനൂർ കരിന്തളി 19
തൃക്കരിപ്പൂർ 23
ബേളൂർ14
കുംബഡാജെ 14
മംഗൽപാടി 24
കുമ്പള 24
എൻമകജെ 18
കാറടുക്ക 16
ദേലംപാടി17
ചെങ്കള 24
ചെമ്മനാട് 24
കുറ്റിക്കോൽ 17
അജാനൂർ 24
ബളാൽ17
മടിക്കൈ 16
കള്ളാർ 15
ചെറുവത്തൂർ 18
കയ്യൂർ ചീമേനി 17
വെസ്റ്റ് ഇളയരി 19
പടന്ന 16
വലിയപറമ്പ 14.
No comments