നീലേശ്വരം ചെമ്മാക്കരയിൽ രൂക്ഷമായ കരയിടിച്ചിൽ പരിഹരിക്കണം:സിപിഎം ചെമ്മാക്കര ബ്രാഞ്ച് സമ്മേളനം
നീലേശ്വരം ചെമ്മാക്കരയിൽ രൂക്ഷമായ കരയിടിച്ചിൽ നേരിടുന്ന തീരപ്രദേശങ്ങളെ കരഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് സിപിഎം ചെമ്മാക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം കെ.എം. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻകാല പ്രവർത്തകരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയി കൾ, കലാഭവൻ മണി അവാർഡ് നേടിയ മാസ്റ്റർ അൻവിൻ ശ്രീനു എന്നിവർക്ക് അനുമോദനവുമൊരുക്കി.നീലേശ്വരം സെൻട്രൽ ലോക്കൽ സെക്രട്ടറി കെ. ഉണ്ണി നായർ, അംഗങ്ങളായ പി.കെ.രതീഷ്, പി.കുഞ്ഞിരാമൻ, പി.സുഭാഷ്, അനൂപ് കരുവാച്ചേരി, കെ.വി.രാധ, അനീഷ് പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.ദിനേശനെ തിരഞ്ഞെടുത്തു.
No comments